Media Talk

മതസൗഹാർദ്ദത്തിന്റെ സന്ദേശമേകി പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിലെ എതിരേൽപ്പ് മഹോത്സവത്തിന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രല്‍ സ്വീകരണം നൽകി. പുതിയകാവ് 82-ാം നമ്പര്‍ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയകാവ് ഭദ്രകാളി ദേവീക്ഷേത്രത്തില്‍ നടന്ന എതിരേൽപ്പിനു പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രല്‍ സ്വീകരണം നൽകി. കാലങ്ങളായി നടന്നു വരുന്ന സ്വീകരണം പ്രദേശത്തെ വലിയ മത സൗഹാർദ്ദത്തെയാണ് എടുത്തു കാട്ടുന്നത്.പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫ.റ്റി.റ്റി.തോമസ്, ഫാ.പ്രസാദ് മാത്യു, ട്രസ്റ്റി ലാലു, സെക്രട്ടറി ബാബു, മോനച്ചന്‍, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് എതിരേൽപ്പിനു സ്വീകരണം നൽകിയത്. എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ അംഗങ്ങളായ രാജേഷ് തഴക്കര, കെ.അരുണ്കുമാര്‍ കണ്ടിയൂര്‍, പഞ്ചായത്ത് കമ്മറ്റി അംഗം ജെ.രാജീവ്, ക്ഷേത്ര മേൽശാന്തി ജി.ശങ്കരന്‍ നമ്പൂതിരി, കീഴ്ശാന്തി അഖില്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് നേതൃത്വം നൽകി.

Awesome Image

Contact Us